യുവാവിനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതികൾ പിടിയിൽ
1544193
Monday, April 21, 2025 6:01 AM IST
കുളത്തൂപ്പുഴ: മേടവിഷു ഉത്സവത്തോടനുബന്ധിച്ച് അമ്പലത്തിൽ വച്ച് സ്ത്രീയോട് അവ മര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായി.
ചിതറ മുള്ളിക്കാട് കെ.പി.ഹൗസിൽ ആഷർ , കുളത്തൂപ്പുഴ ഇഎസ്എം കോളനിയിൽ ദീപു, വനത്തിറമ്പിൽ വീട്ടിൽ അജീഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുളത്തൂപ്പുഴ നടത്തിക്കോണം യഥാഭവനിൽ അനിൽകുമാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ത്രീയുടെ പരാതിയിൽ അനിൽകുമാറിനെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്. മേടവിഷു ആഘോഷം കണ്ട് മടങ്ങിയ അനിൽകുമാറിനെ പിന്തുടർന്ന പ്രതികൾ കുളത്തൂപ്പുഴ ജംഗ്ഷനിൽ വച്ചാണ് ആക്രമിക്കുന്നത്.