വെഞ്ചേന്പ് സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ ഇന്ന് തുടങ്ങും
1544198
Monday, April 21, 2025 6:01 AM IST
പുനലൂർ: വെഞ്ചേമ്പ് സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദയുടെ തിരുനാൾ ഇന്ന് ആരംഭിച്ച് 27ന് സമാപിക്കും.
ഇന്നു മുതൽ 24 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4.45ന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, 25ന് വൈകുന്നേരം 4.45ന് മധ്യസ്ഥപ്രാർഥന, അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, 26ന് വൈകുന്നേരം 4.45ന് മധ്യസ്ഥപ്രാർഥന,
വിശുദ്ധ കുർബാന, ഫാ.മാത്യു നടക്കലിന്റെ പ്രസംഗം. സമാപന ദിവസമായ 27ന് രാവിലെ എട്ടിന് സപ്ര, റാസ കുർബാന, 11.30ന് പ്രദക്ഷിണം, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവയും നടക്കും.