പാണ്ടിത്തിട്ട ദിവ്യരക്ഷക പള്ളിയിൽ അവധിക്കാല ബൈബിൾ ക്ലാസുകൾക്ക് തുടക്കമായി
1544426
Tuesday, April 22, 2025 6:35 AM IST
തലവൂർ: പാണ്ടിത്തിട്ട ദിവ്യരക്ഷകാ പളളിയിലേയും പട്ടാഴി സെന്റ് മേരിസ് പളളിയിലെയും കുട്ടികൾക്കായി നടത്തുന്ന അവധിക്കാല ബൈബിൾ ക്ലാസുകൾക്ക് പാണ്ടിത്തിട്ട ദിവ്യ രക്ഷക ദേവാലയത്തിൽ തുടക്കമായി.
ഇടവക വികാരി റവ .ഡോ.ക്രിസ്റ്റി ജോസഫ് അവധിക്കാല ബൈബിൾ ക്ലാസ് ഉദ്ഘാടനം ചെയ്തു.സിസ്റ്റേഴ്സ് ,മതാധ്യാപകർ അജപാലന സമിതി അംഗങ്ങൾ എന്നിവർ അവധിക്കാല ബൈബിൾ ക്ലാസുകൾക്ക് ക്രമീകരണങ്ങൾ നടത്തി.സെമിനാരി വിദ്യാർഥികളായ ബ്രദർ മാത്യു ,ബ്രദർ അമൽ ,ബ്രദർ ടിജോ എന്നിവർ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും.മൂന്നുദിവസം നീണ്ടുനിൽക്കുന്ന ക്ലാസുകൾനാളെ സമാപിക്കും.
ഞായറാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിയും മതബോധന വാർഷികവും ബിസിസി യൂണിറ്റുകളുടെ സംഗമവും വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജീന തോമസ് ഉദ്ഘാടനം ചെയ്യും.തുടർന്ന് കുട്ടികളുടെ കലാപരിപാടികളോട് കൂടി വാർഷിക പരിപാടി സമാപിക്കും.