ആശാപ്രവർത്തകരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന്
1544199
Monday, April 21, 2025 6:01 AM IST
പുനലൂർ : സെക്രട്ടേറിയറ്റിനു മുന്നിൽ ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി ആശാ പ്രവർത്തകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഏബ്രഹാം മാത്യു ആവശ്യപ്പെട്ടു.
സമരം അടിച്ചമർത്താനാണ് പിണറായി സർക്കാർ ശ്രമിച്ചു വരുന്നത്. ആശാപ്രവർത്തകരുടെ ആവശ്യം ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.