പനയ്ക്കറ്റോടില്‍ താലപ്പൊലി ; കന്യാവായി നക്ഷത്ര
1544200
Monday, April 21, 2025 6:15 AM IST
ചവറ : ചവറ തെക്കുംഭാഗം പനയ്ക്കോറ്റോടില് ദേവി ക്ഷേത്രത്തിലെ താലപ്പൊലി ഊരുവലത്തില് നാടുകാണാനിറങ്ങുന്ന ദേവിയുടെ പ്രതിരൂപമായി കന്യാവായി നക്ഷത്രയെ തെരഞ്ഞെടുത്തു. തെക്കുംഭാഗം കുളങ്ങര വീട്ടില്‍ അരുണിന്റെയും പ്രശാന്തിയുടെയും മകളാണ് നക്ഷത്ര.
പാവുമ്പാ കന്യാവായി തേവലക്കര കോയിവിള ഉത്രാടം വീട്ടില്‍ രഞ്ചിത്, അഖില ദമ്പതികളുടെ മകള്‍ ശ്രേയ രഞ്ചിത്തിനെയും തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് കന്യാവിനെ തെരഞ്ഞെടുത്തത്. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ ശാന്തി ഓമനക്കുട്ടന് നമ്പൂതിരി, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍,
ക്ഷേത്രോപദേശക സമതി പ്രസിഡന്റ് ടി. രാജേന്ദ്രന്‍പിള്ള, സെക്രട്ടറി ബി.രാജേഷ് മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. തിരുവാഭരണ ഘോഷയാത്ര 26ന് നടക്കും. 28ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാല് കരകളിലും ദേവി ഊരുവലത്തിനായി ഇറങ്ങും.