കൊല്ലത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസനം: എൻ.കെ.പ്രേമചന്ദ്രൻ എംപി
1544190
Monday, April 21, 2025 6:01 AM IST
കൊല്ലം: കൊല്ലം ജില്ല രൂപീകൃതമായിട്ട് 75 വർഷമായതിന്റെ ഭാഗമായി കൊല്ലം പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
സമാനതകളില്ലാത്ത വികസനമാണ് ദേശീയപാതാ വികസനത്തിലൂടെയും കൊല്ലം റെയിൽവേ ജംഗ്ഷൻ നവീകരണത്തിലൂടെയും കൊല്ലത്ത് നടക്കുന്നതെന്ന് എംപി പറഞ്ഞു. ആർ.പ്രകാശൻ പിള്ള അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബിന്ദു കൃഷ്ണ, ഗോപാൽജി,സജീവ് പരിശവിള, കോതേത്ത് ഭാസുരൻ, ഡോ.കെ.രാമഭദ്രൻ, പ്രമോദ് കണ്ണൻ, അനശ്വര രാജൻ, ഡി.ഗീതാകൃഷ്ണൻ,
രജനി എസ്.രവീന്ദ്രൻ, അഡ്വ.കെ.വി.രാജേന്ദ്രൻ, ഡോ. ഉദയാസുകുമാരൻ, എം.മാത്യൂസ് , സുബിൻ നാരായണൻ, ഹരിനായർ, ഹക്കീം, അനിൽകുമാർ, ആർച്ച അജയ് എന്നിവർ പ്രസംഗിച്ചു.