സംസ്കൃതി ഗ്രന്ഥശാല വാര്‍ഷികം ഇന്ന്
1544195
Monday, April 21, 2025 6:01 AM IST
ചവറ : പൊന്മന സംസ്കൃതി ഗ്രന്ഥശാല വാര്‍ഷികം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ചാനല്‍ താരം കായംകുളം ബാബു, കൃഷ്ണലാല്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള. വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം പി.എസ്. സുപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഗ്രന്ഥശാല സെക്രട്ടറി സാംസണ് പൊന്മന അധ്യക്ഷനാകും. മുന്‍ എംപി രമ്യാ ഹരിദാസ് ചടങ്ങില്‍ പങ്കെടുക്കും. ജില്ലയിലെ മികച്ച ലൈബ്രറിയായി തെരഞ്ഞെടുത്ത മയ്യനാട് ലിറ്റററി റിക്രിയേഷന്‍ ക്ലബിന് വടക്കേഭാഗത്ത് ചെല്ലപ്പന്‍പിള്ളയുടെ സ്മരണയ്ക്കായി 10,001രൂപയും പ്രശസ്തി പത്രവും നല്‍കും.
കരുനാഗപ്പള്ളി താലൂക്കിലെ മികച്ച ലൈബ്രേറിയനായി തെരഞ്ഞെടുത്ത പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാല ലൈബ്രേറിയന്‍ ശിവചന്ദ്രന് മംഗലത്ത് ആര് .സുഭാഷ് ചന്ദ്രന്റെ സ്മരണയ്ക്കായി 5001-രൂപയും പ്രശസ്തി പത്രവും സംസ്കൃതി അവാര്‍ഡും നല്‍കും.
ചടങ്ങുകളോടനുബന്ധിച്ച് അര്‍ഹരായ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് 5000രൂപയുടെ സ്കോളര്‍ഷിപ്പും പഠനോപകരണവും നല്‍കും.രാത്രി 7.30ന് നാടകം. വാര്‍ഷികത്തോടനുബന്ധിച്ച് ഭാഗ്യ ശാലിക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കും.