പുനലൂർ റെയിൽവേ സ്റ്റേഷനിൽ 13 കാരിക്ക് പാന്പ് കടിയേറ്റു
1544192
Monday, April 21, 2025 6:01 AM IST
പുനലൂർ: ട്രെയിൻ യാത്ര കഴിഞ്ഞ് പുനലൂരിൽ ഇറങ്ങിയ പെൺകുട്ടിയ്ക്ക് പാമ്പുകടിയേറ്റു. ചെന്നൈയിൽ നിന്നും എഗ്മോർ കൊല്ലം ട്രെയിനിൽ ബന്ധുക്കളോടൊപ്പം വന്നിറങ്ങിയ 13 കാരിയ്ക്കാണ് പാന്പ് കടിയേറ്റത്.
കോട്ടുക്കൽ തോട്ടംമുക്ക് ശ്രീശൈലത്തിൽ സുരേഷ് കുമാറിന്റെ മകൾ ശ്രീലക്ഷ്മിക്കാണ് പാമ്പുകടിയേറ്റത്. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ചാണ് കടിയേറ്റത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.