വയോജന ക്ലബ് രൂപീകരിച്ചു
1544210
Monday, April 21, 2025 6:16 AM IST
ചാത്തന്നൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാമ്പള്ളിക്കുന്നം വയോജന ക്ലബ് രൂപീകരിച്ചു. പകൽ വേളകളിൽ ഭവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികർക്ക് ഭക്ഷണത്തോട് കൂടി വാർഡുതല പകൽ വീടുകൾക്ക് പ്രാധാന്യമേറുന്ന സാഹചര്യത്തിലാണ് വയോജന ക്ലബ് രൂപീകരിച്ചത്. ചടങ്ങിൽ വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ടി.ദിജു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. കില റിസോഴ്സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ് മാമ്പള്ളിക്കുന്നം വയോജനകൂട്ടായ്മ വാർഡായി പ്രഖ്യാപിച്ചു.
ചടങ്ങിൽ ഫാക്കൽറ്റിമാരായ ലീനാ ജയിംസ്, ജയശ്രീ, രസ്ന, കലാ ജയൻ, ശ്രുതി, ശ്രീലേഖ, സ്മിത, വാർഡുതല വയോജന കൂട്ടായ്മ പ്രസിഡന്റ് അൽഫോൺസാ ജോൺസൺ, സെക്രട്ടറി സുഷമ കുമാരി, സേതു ലക്ഷ്മി, സി.സുരേന്ദ്രൻ, ഷൈമ തുടങ്ങിയവർ പ്രസംഗിച്ചു.