അബ്ദുല്‍ വഹാബ് മൗലവി അനുസ്മരണം
1544197
Monday, April 21, 2025 6:01 AM IST
കരുനാഗപ്പള്ളി: അല്‍മനാര്‍ അറബിക് കോളജ് സ്ഥാപകനായ അബ്ദുല്‍ വഹാബ് മൗലവി അനുസ്മരണവും അറബിക് കോളജിൽ പൂർവ വിദ്യാർഥി സംഗമവും നടന്നു. സി.ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഷറഫുദീന്‍ കരുനാഗപ്പള്ളി അധ്യക്ഷനായി. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് അബ്ദുല്‍ വഹാബ് മൗലവിയുടെ കുടുംബത്തിന് ഉപഹാരം നൽകി. വി.എം.അബ്ദുല്ല മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. എം.അബ്ഗുൽ സമദ്, അബ്ദുൽ സലാം പോരുവഴി, നസീർ, റിട്ട. എസ്പി അബ്ദുൽ സലാം, മുഹമ്മദ് കുഞ്ഞ് കുറ്റിവട്ടം, മൂസൽ ഫൈസി എന്നിവർ പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. അല്‍മനാര്‍ അബ്ദുല്‍ അസീസ് അധ്യക്ഷനായി. അല്‍മനാര്‍ ഹംസ കുഴിവേലി, യുസുഫ് ചവറ, ബദറുദീൻ കുണ്ടറ, അലിയാര് കുഞ്ഞ് ഓച്ചിറ, റുഖിയ കറ്റാനം, ഹമീദ്, നൂറുദ്ദീൻ, റസിയ ഡോ. റസീന, റംല തുടങ്ങിയവർ പ്രസംഗിച്ചു.