ലഹരിവിരുദ്ധ സംവാദം നടത്തി
1544196
Monday, April 21, 2025 6:01 AM IST
കൊട്ടാരക്കര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈ കോർക്കാം യുവതയ്ക്കായി എന്ന പേരിൽ ലഹരിവിരുദ്ധ സംവാദം നടത്തി.
വിദ്യാർഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി വ്യാപനവും ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഗുരുതര ഭവിഷത്തുകളെയും പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
പത്താം കൊല്ലം റൂറൽ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സംവാദം പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ കെ.പുഷ്പലത ഉദ്ഘാടനം ചെയ്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു,
പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ. അശോകൻ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ, കെപിഎ ജില്ലാ പ്രസിഡന്റ് എ.എസ്. ശിവേഷ് എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ സംവാദത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജ് റിട്ട. പ്രിൻസിപ്പലും ജനമൈത്രി പോലീസ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ഡോ. അലക്സാണ്ടർ കളപ്പിലാ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. എസ്.ആനന്ദ്, പത്തനാപുരം എസ്എച്ച്ഒ ആർ.ബിജു, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് സൗമ്യ മനോജ് എന്നിവർ ക്ലാസുകളെടുത്തു. നിസാമുദീൻ മോഡറേറ്റർ ആയിരുന്നു.
സംവാദ പരിപാടികളുടെ ഉദ്ഘാടന യോഗത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ ജോയിന്റ്സെക്രട്ടറി എ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.
പുനലൂർ എസ്എച്ച്ഒ ടി.രാജേഷ് കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊട്ടാരക്കരയിൽ ലഹരി വിരുദ്ധ സംവാദം ഇന്ന് വൈകുന്നേരം നാലിന് ചന്തമുക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കും. നഗരസഭാ ചെയർമാൻ ഉണ്ണികൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്യും.