മാർപാപ്പയുമായി സമയം ചെലവഴിച്ച ഓർമകളിൽ എലിസബത് മാത്യു
1544429
Tuesday, April 22, 2025 6:35 AM IST
കൊട്ടാരക്കര: മാർപാപ്പയുമായി സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് കൊട്ടാരക്കരക്കാരി എലിസബത് മാത്യു (റീന - 51). കൊട്ടാരക്കര തൃക്കണ്ണമംഗൽ മറവൂർ വീട്ടിൽ ബാബു മറവൂരിന്റെ ഭാര്യ എലിസബത് മാത്യുവിനാണ് മാർപാപ്പയെ നേരിൽ കാണാനും ഏറെ സമയം ചെലവഴിക്കാനും അവസരം ലഭിച്ചത്.മാർപാപ്പയായി ചുമതലയേറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു കൂടിക്കാഴ്ച.മലയാളത്തെ കുറിച്ചും മലയാളി സ്ത്രീകളുടെ ജീവിത നിലവാരത്തെ കുറിച്ചും നിരവധി കാര്യങ്ങൾ പാപ്പ ചോദിച്ചറിഞ്ഞ തായി എലിസബത് ഓർക്കുന്നു .ഒപ്പം തന്റെ രോഗവിവരങ്ങളും പാപ്പ പങ്കുവെച്ചിരുന്നു.
എലിസബത് മാത്യുവിന്റെ സഹോദൻ ഡോ: ജോൺസൺ കൈമലയിൽ വർത്തിക്കാകാനിൽ പോപ്പിന്റെ സെക്രട്ടറിയായിരുന്നു.അതു വഴിയാണ് പോപ്പുമായി സമയം ചെലവഴിക്കാൻ അവസരം ലഭിച്ചത്. ഇദ്ദേഹമിപ്പോൾ തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലാണ് .രാജസ്ഥാനിൽ സർക്കാർ സർവീസിൽ നഴ്സാണ് എലിസബത് മാത്യു.
പി. എ .പത്മകുമാർ