പുനഃസംഘടനയിൽ പ്രതിഷേധം; ബിജെപി പ്രവർത്തകർ സിപിഐയിൽ
1544207
Monday, April 21, 2025 6:15 AM IST
നെടുമങ്ങാട്: ബിജെപി പുനഃസംഘടനയിൽ പിന്നാക്ക വിഭാഗങ്ങളെ വെട്ടിയൊതുക്കുന്നുവെന്നാരോപിച്ച് ബിജെപി ജില്ലാ കമ്മിറ്റിയംഗവും പാലോട് മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുമായ ആനാട് ആർ.ആർ. ഷാജിയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ ബിജെപി വിട്ട് സിപിഐയിൽ ചേർന്നു.
ബിജെപിയിൽ നിന്നു രാജിവച്ച പ്രവർത്തകരെ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. പിന്നാക്ക, പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുന്ന ബിജെപിയുടെ നയസമീപനങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും രാജിവച്ച് സിപിഐയിലെത്തുമെന്ന് ആർ.ആർ. ഷാജി പത്രസമ്മേളനത്തിൽ പറഞ്ഞു.
സിപിഐ പാലോട് മണ്ഡലം സെക്രട്ടറി ഡി.എ. രജിത് ലാൽ, ജില്ലാ കൗൺസിൽ അംഗം എ.എസ്.ഷീജ, ആനാട് ലോക്കൽ സെക്രട്ടറി വേങ്കവിള സജി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.