മാതൃഭാഷാ ദിനാചരണവും ഒഎൻവി അനുസ്മരണവും 21 ന്
1516022
Thursday, February 20, 2025 5:40 AM IST
കുണ്ടറ: കുലുക്കന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം പബ്ലിക് ലൈബ്രറിയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ 21 ന് മാതൃഭാഷാ ദിനാചരണവും ഒഎൻവി അനുസ്മരണവും നടക്കും.
വൈകുന്നേരം അഞ്ചു മുതൽ മാതൃഭാഷ പ്രശ്നോത്തരിയും ഒഎൻവി കവിതാലാപന മത്സരവും നടക്കും. ആറിന് ഒഎൻവി അനുസ്മരണം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സതീശൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് ജയ് വിജയകുമാർ അധ്യക്ഷത വഹിക്കും.
അനുസ്മരണ യോഗത്തിൽ കവി മണി കെ. ചെന്താപ്പൂര്, ഗ്രന്ഥശാല സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള, കൊറ്റംകര പഞ്ചായത്ത് അംഗം ഷേർളി സത്യദേവൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് സമ്മാനദാനവും നടക്കും.