കുഴയ്ക്കുന്ന ചോദ്യങ്ങളുമായി കുരുന്നുകളുടെ പോലീസ് സ്റ്റേഷൻ സന്ദർശനം
1516015
Thursday, February 20, 2025 5:40 AM IST
കൊട്ടാരക്കര: കുഴയ്ക്കുന്ന ചോദ്യങ്ങളുമായി കുരുന്നുകളുടെ പോലീസ് സ്റ്റേഷൻ സന്ദർശനം ശ്രദ്ധേയമായി. പഠനത്തി െന്റ ഭാഗമായി കരിക്കം ഇന്റ ർനാഷണൽ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയത്. പോലീസിന്റെ സേവനങ്ങളും പ്രവർത്തനരീതിയും ലോക്കപ്പ്മുറി ഉൾപ്പെടെയുള്ള സംവിധാനങ്ങളും വിവിധതരം തോക്കുകളും ലാത്തികളും കണ്ടപ്പോൾ കുട്ടികളിൽ കൗതുകവും ജിജ്ഞാസയും വർധിച്ചു.
സർക്കിൾ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ കുട്ടികളുമായി സംവദിച്ചു. പോലീസിനോടും സ്റ്റേഷനോടുമുള്ള പേടി കുറഞ്ഞെങ്കിലും കുറ്റവാളിയായി ജീവിതത്തിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന പ്രതിജ്ഞയോടെയാണ് വിദ്യാർഥികൾ മടങ്ങിയത്. താലൂക്ക് ഓഫീസും വിദ്യാർഥികൾ സന്ദർശിച്ചു.
സിവിൽ സർവീസ് പ്രവർത്തങ്ങൾ മനസ്സിലാക്കി. തഹസിൽദാർ മോഹനകുമാരൻ നായർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. കിപ്സ് ഡെപ്യൂട്ടി മാനേജർ എം. തോമസ്, അധ്യാപകരായ മിൻസി ബാബു, മിധി. പി. രാജ് എന്നിവർ നേതൃത്വം നൽകി.