ദൈവദാസൻ ബിഷപ്പ് ജെറോം അനുസ്മരണം 23 മുതൽ
1516352
Friday, February 21, 2025 6:17 AM IST
ചവറ: കോയിവിള സെന്റ് ആന്റണീസ് ഇടവകയുടെ ആഭിമുഖ്യത്തിൽ കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാൻ ദൈവദാസൻ ബിഷപ് ജെറോമിന്റെ 33-ാം ചരമ വാഷികം ആചരിക്കും.
22 മുതൽ 26 വരെ വിവിധ പരിപാടികളോടെയാണ് വാഷികം ആചരിക്കുക. 22-ന് വൈകുന്നേരം 3.30 ന് അനുസ്മരണ റാലിയും വൈകുന്നേരം 4.30 ന് പാരിഷ് ഹാളിൽ അനുസ്മരണ സമ്മേളനവും നടക്കും.
സമ്മേളനം സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊല്ലം രൂപത വികാരി ജനറാൾ റവ. ഡോ. ബൈജു ജൂലിയൻ അധ്യക്ഷത വഹിക്കും. ബിഷപ് ജെറോമിന്റെ സ്മരണാർഥം കോയിവിള ഇടവക ഏർപ്പെടുത്തുന്ന 'ഗുഡ് ഷെപ്പേഡ് ' പുരസ്കാരം പി.സി. വിഷ്ണുനാഥ് എംഎൽഎ ജീവകാരുണ്യ പ്രവർത്തകനും ബിഷപ് ജെറോംഅഭയ കേന്ദ്രം സ്ഥാപകനുമായ കുഞ്ഞച്ചൻ ആറാടന്‍ നൽകുമെന്ന് സംഘാടക സമിതി കൺവീനർമാരായ ജോസ് വിമൽരാജ്, ടൈറ്റസ് കമ്പാട്ട്, എന്നിവർ അറിയിച്ചു.