കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ
1516373
Friday, February 21, 2025 6:29 AM IST
ചവറ: കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ജനകീയ കാമ്പയിനുമായി തേവലക്കര കുടുംബാരോഗ്യ കേന്ദ്രം. തേവലക്കര പുത്തൻസങ്കേതം വീസിക്സ് ഗാർമെന്റ്സിലാണ് കാമ്പയിൻ സംഘടിപ്പിച്ചത്. സ്ക്രീനിംഗും, കാൻസർ, ഫസ്റ്റ് എയ്ഡ്, ജീവിത ശൈലീ രോഗ ബോധവത്കരണവും നടന്നു.
വീസിക്സ് ഗാർമെന്റ്സ് എം.ഡി സി. സുനിൽകുമാർഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രീതകുമാരി, ഫൻസിയ, സജീവ്, അജയകുമാർ, രാജഗോപാൽ നഴ്സുമാരായ രജനി,ഷൈന, ആര്യ, രജിത എന്നിവർ നേതൃത്വം നൽകി.