ഇന്ന് പണിമൂല അമ്മയ്ക്ക് പൊങ്കാല
1516001
Thursday, February 20, 2025 5:26 AM IST
പോത്തൻകോട്: പണിമൂല ദേവി ക്ഷേത്രത്തിൽ പൊങ്കാല ഇന്ന്. 8.45-ന് പൊങ്കാല മഹോത്സവ സമ്മേളനം എസ്. നാരായണൻ നായരുടെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ്. എംപി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
10.30ന് ക്ഷേത്ര മേൽ ശാന്തി ഗോകുൽകൃഷ്ണന്റെ മുഖ്യ കാർമികത്വത്തിൽ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുന്നതോടെ സമൂഹ പൊങ്കാലയ് ക്ക് തുടക്കമാകും. 11 ന് ഉച്ചപൂജ, 11.30 മുതൽ അന്നദാനം.
പൊങ്കാലയോടനുബന്ധിച്ച് വാട്ടർ അഥോറിറ്റി കുടിവെള്ളം എത്തിക്കും. പൊങ്കാലയ്ക്കെത്തി മടങ്ങുന്നവർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. പോലീസ്, അഗ്നിശമന സേനാ വിഭാഗങ്ങളുടെ സഹകരണം ഉറപ്പ് വരുത്തി. സേവാഭാരതി, വിവേകാനന്ദ സേവാകേന്ദ്രം, തുടങ്ങിയവയുടെ ആംബുലസ് സേ വനവും സൗജന്യ മരുന്നും കുടിവെള്ളവും ലഭ്യമാക്കും.