പട്ടികജാതി വികസന ഓഫീസിലേക്ക് പ്രതിഷേധ ധർണ ഇന്ന്
1516348
Friday, February 21, 2025 6:16 AM IST
കുണ്ടറ: പട്ടികജാതി പട്ടിക വർഗക്കാരുടെ വികസനത്തിന് ബജറ്റിൽ വകയിരുത്തിയ എസ് സി പി -ടിഎസ്പി ഫണ്ടിൽ നിന്ന് 611 കോടി വെട്ടിക്കുറച്ച സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 10 ന് ചിറ്റുമല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് മുന്നിൽ ഭാരതീയ ദളിത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും.
ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്യും. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബൈജു നീലകണ്ഠൻ അധ്യക്ഷത വഹിക്കും.
കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജു. ഡി. പണിക്കർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുണ്ടറ സുബ്രഹ്മണ്യം തുടങ്ങിയവർ പ്രസംഗിക്കും.