കല്ലട എൻ.പി. പിള്ള അനുസ്മരണ സമ്മേളനം നടത്തി
1516019
Thursday, February 20, 2025 5:40 AM IST
കൊട്ടാരക്കര: കേരള റിട്ടേർഡ് ടീച്ചേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപക അവാർഡ് ജേതാവ് കല്ലട എൻ.പി. പിള്ള അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ബി. ശശിധരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സജി ജോൺ, സംസ്ഥാന സെക്രട്ടറി കെ.ജി. തോമസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ആർ. മുരളിധരൻപിള്ള, എം.സി. ജോൺസൺ, ജില്ലാ സെക്രട്ടറി സൈമൺ ബേബി, ട്രഷറർ സി.കെ. ജേക്കബ്, ടി. മാർട്ടിൻ, എ. ഷെരീഫ് ഹുസൈൻ, കെ. ചന്ദ്രശേഖരൻ നായർ, സി. നിത്യാനന്ദൻ, എ. ശ്രീകുമാർ,
ഇരിങ്ങൂർ യോഹന്നാൻ, കെ.ജി. വിൽസൺ, കെ.ഒ. രാജുക്കുട്ടി, എ.സൈനബ, ബി. രാജരാജേശ്വരിഅമ്മ, സൂസൻ ജോൺസൺ എന്നിവർ പ്രസംഗിച്ചു.