ശിവരാത്രി ആഘോഷത്തിന് തുടക്കമായി
1516351
Friday, February 21, 2025 6:16 AM IST
കൊട്ടാരക്കര: കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. മന്ത്രി ജെ. ഞ്ചുറാണി ഉത്സവം ഉദ്ഘാടനം ചെയ്തു. ഭക്തിഗാന ആൽബവും മന്ത്രി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി. സുമാലാൽ ദീപാലങ്കാരം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം.എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി പണയിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
എസ്എൻഡിപി യോഗം കൊട്ടാരക്കര യൂണിയൻ മുൻ സെക്രട്ടറി ജി. വിശ്വംഭരൻ, എസ്. ത്യാഗരാജൻ, ബി. ഷാജി, എൻ. സാബു എന്നിവർ പ്രസംഗിച്ചു. ഭക്തിഗാനങ്ങൾ തയാറാക്കിയ കലാകാരൻമാർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.