അഞ്ചൽ സെന്റ് ജോൺസ് കോളജിൽ ആർട്സ് ഡേ ആഘോഷിച്ചു
1516372
Friday, February 21, 2025 6:29 AM IST
അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളേജിൽആർട്സ് ഡേ ആഘോഷം സിനിമാ നടനും പിന്നണി ഗായകനുമായ വരുൺ. ജെ. തിലക് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ നിഷ തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അഡ്വൈസർ ഡോ. ഷിജോ വി. വർഗീസ്, ഫെഡറൽ ബാങ്ക് റീജണൽ മാനേജർ ഗോപകുമാർ, എൻസിസി കോ ഓർഡിനേറ്റർ ഡോ. പി.എസ്. അരുൺ എന്നിവർ പ്രസംഗിച്ചു.
മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഗൗരി കൃഷ്ണ, വൈശാഖ്, ഐറിൻ സജി എന്നിവരെ അനുമോദിച്ചു.