പുത്തൂർ ബൈബിൾ കൺവൻഷൻ 24 മുതൽ അമ്പലത്തുംകാലയിൽ
1516347
Friday, February 21, 2025 6:16 AM IST
അമ്പലത്തുംകാല: മലങ്കര സുറിയാനി കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനത്തിലെ പുത്തൂർ വൈദിക ജില്ലയുടെ പന്ത്രണ്ടാമത് ബൈബിൾ കൺവൻഷൻ അമ്പലത്തുംകാല സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയുടെ ആഭിമുഖ്യത്തിൽ അമ്പലത്തുംകാല സെന്റ്
ജോർജ് സ്കൂൾ അങ്കണത്തിൽ 24 മുതൽ 26 നടത്തും.
മാവേലിക്കര ഭദ്രാസന വികാരി ജനറൽ മോൺ. ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട് ഉദ്ഘാടനം ചെയ്യും. സമാപന ദിവസം ബിഷപ് ജോഷ്വാ മാർ ഇഗ്നാത്യോസ് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജിസൺ പോൾ വേങ്ങശേരി വചനപ്രഘോഷണം നടത്തും.