പടിഞ്ഞാറേ കല്ലട സെന്റ് മേരീസ് പള്ളി തിരുനാൾ തുടങ്ങി
1516014
Thursday, February 20, 2025 5:40 AM IST
കൊല്ലം: പടിഞ്ഞാറേ കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് മാർ അന്ത്രയോസ് തീർഥാടന കേന്ദ്രത്തിൽ (കല്ലട വലിയപള്ളി ) തിരുനാൾ ആരംഭിച്ചു. മാർച്ച് മൂന്നിന് സമാപിക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സ്വീകരണ ഘോഷയാത്ര, വൈകുന്നേരം നാലിന് പൊതുസമ്മേളനം ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബി. ഗണേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും,
കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, ചാണ്ടി ഉമ്മൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം 6.30 ന് സ്നേഹ വിരുന്ന്. 23 -ന് രാവിലെ 6.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മുഖ്യകാർമികത്വം വഹിക്കും. 24-ന് രാവിലെ ഒമ്പതിന് അഖണ്ഡ പ്രാർഥന, 25-ന് വൈകുന്നേരം 6.45 ന് ഫാ. ജോസ് എം. ഡാനിയേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് തിരുവചന ശുശ്രൂഷ, 27-ന് വൈകുന്നേരം 6.45 ന് കാൻഡിൽ പ്രയർ.
28-ന് രാവിലെ 10-ന് ഫാ. ജേക്കബ് മഞ്ഞളി നയിക്കുന്ന ധ്യാനം, 'മാർച്ച് ഒന്നിന് രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം. രണ്ടിന് രാവിലെ ഏഴിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, വൈകുന്നേരം നാലിന് ഭക്തിനിർഭരമായ റാസ, വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം,
തുടർന്ന് മാർഗംകളി. മൂന്നിന് രാവിലെ 10-ന് ധ്യാനം, ഉച്ചകഴിഞ്ഞ് 3.30 ന് പദയാത്രികർക്ക് സ്വീകരണം, 5.30 ന് സന്ധ്യാ നമസ്കാരം, 6.30 ന് ഭക്തിനിർഭരമായ റാസ, തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന, ശ്ലൈഹിക വാഴ്വ്, കൊടിയിറക്ക്, നേർച്ച വിളമ്പ് എന്നിവ നടക്കും.