ഓയിൽ പാമിലെ തീപിടിത്തം; അന്വേഷണത്തിനായി ധർണ നടത്തി
1516013
Thursday, February 20, 2025 5:40 AM IST
കുളത്തൂപ്പുഴ: ഓയിൽ പാം കുളത്തൂപ്പുഴ എസ്റ്റേറ്റിലെ തീപുടിത്തത്തെപറ്റിയും മാനേജ്മെന്റിന്റെ നിഷ്ക്രിയത്വത്തെപറ്റിയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഓയിൽ പാം ഐഎൻടിയുസി സ്റ്റാഫ് ആന്‍ഡ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഏരൂർ എസ്റ്റേറ്റ് സീനിയർ മാനേജർ ഓഫീസ് പടിക്കൽ ധർണ നടത്തി.
ധർണ ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി ഉത്ഘാടനം ചെയ്തു. വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി.ബി. വേണുഗോപാൽ അധ്യഷത വഹിച്ചു. സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി സി.ജെ. ഷോം,
കോൺഗ്രസ് ഏരൂർ മണ്ഡലം പ്രസിഡന്റ് ഗീവർഗീസ്, പഞ്ചായത്ത് അംഗം ജോസഫ് കൺവീനർമാരായ ഷിജുമോൻ, ഷിബുലാൽ, ഷിജു, അനിൽ, സജിത്ത്, അഭിലാഷ്, വിപിൻ, രജിത്ത്, സുനിൽ കുമാർ ജോമിൻ തുടങ്ങിയവർ പ്രസംഗിച്ചു.