സിപിഎം സമ്മേളനം: ഡിവൈഎഫ്ഐയും സിഐടിയുവും ശുചീകരണത്തിനിറങ്ങി
1516006
Thursday, February 20, 2025 5:35 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐയും സിഐടിയുവും ശുചീകരണത്തിനിറങ്ങി.
സിഐടിയു പ്രവർത്തകർ കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വൃത്തിയാക്കി. ഡിവൈഎഫ്ഐയുടെ ശുചീകരണം ഉദ്ഘാടനം മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു.
ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, പ്രസിഡന്റ് ടി. ആർ. ശ്രീനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഷബീർ, എസ്.ആർ. രാഹുൽ, യു. പവിത്ര, ബിലാൽ, അമർ ഷാരിയർ എന്നിവർ നേതൃത്വം നൽകി.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ 21 മുതൽ 24 വരെ ജില്ലയിലെ ആയിരം കേന്ദ്രങ്ങൾ ശുചീകരിക്കും.