അഖിലകേരള ഓപ്പണ്‍ വോളിബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി
1516012
Thursday, February 20, 2025 5:35 AM IST
അഞ്ചല്‍: കരുകോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകായിക സംഘടനയായ വൈഎഫ്എ എസ് സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 35-ാമത് അഖിലകേരള ഓപ്പണ്‍ വോളിബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി.
കരുകോണില്‍ സജ്ജമാക്കിയഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ 17 മുതല്‍ 23 വരെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. വനിതാ മുന്‍ വോളിബാള്‍ താരവും സ്വര്‍ണ മെഡല്‍ ജേതാവുമായ അശ്വനി എസ്. കുമാര്‍ ടൂര്‍ണമെന്റ് ഉദ്ഘടനം ചെയ്തു. വൈഎഫ്എഎസ് സി പ്രസിഡന്റ് ജയചന്ദ്രന് അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദ് മുഖ്യ അതിഥിയായി. വോളിബാള്‍ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഷാജി, വാര്‍ഡ് അംഗം അസീന മനാഫ്, മാത്യു ജോര്‍ജ് പട്ടത്താനം, എം.എം. സാദിഖ്, ജെ. താജുദ്ദീന് കുട്ടി, അനില്‍ പൊയ്കവിള, രാജശേഖരന്, സലീം മൂലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വനിതകളുടെ മല്‍സരത്തില്‍ പാലാ അല്‍ഫോണ്‍സാ കോളജ് വിജയിച്ചു. പുരുഷന്മാരുടെ മല്‍സരത്തില്‍ വിന്നേഴ്സ് കൊല്ലായില്‍ എസ്എകെ നീയോഹോം മുക്കടയെ പരാജയപ്പെടുത്തി. 21 ന് ഒന്നാം സെമിയും 22 ന് രണ്ടാം സെമിയും 23 ന് ഫൈനല്‍ മല്‍സരവും നടക്കും.