10 ശതമാനം സംവരണം ഉറപ്പാക്കണം
1516018
Thursday, February 20, 2025 5:40 AM IST
കൊല്ലം: കേരളത്തിലെ പരിവർത്തിത ക്രൈസ്തവർക്ക് ജനസംഖ്യാനുപാതികമായി 10 ശതമാനം സംവരണവും, പ്രാഥമിക ജീവിത അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ഇന്ത്യൻ കൺവെർട്ടഡ് ക്രിസ്ത്യൻ ഫെഡറേഷൻ ആവശ്യപ്പെട്ടു.
രാജ്യത്ത് നടക്കുന്ന ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചെയർമാൻ യെശയ്യ ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മടത്തറ ശ്യാം, എലിസൺ വട്ടക്കരിക്കകം, വിൻസന്റ് വിതുര, ബി. രാജു കടയ്ക്കൽ, ദാനിക്കുട്ടി വള്ളികരിക്കകം, ഗംഗാധരൻ കൊച്ചിറയിൽ, പാസ്റ്റർ സാം നെടുമങ്ങാട്, പാസ്റ്റർ ബിനു കഴക്കൂട്ടം, ശശി മടത്തറ, മണി പേഴുംമൂട്, ഉത്തമൻ, കുഞ്ഞുമോൻ മഹാഗണി, മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച് 20 ന് രാജ്ഭവൻ ധർണ നടത്താൻ തീരുമാനിച്ചു.