വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തില്‍ കൊടിയേറ്റ് 23 ന്
1516361
Friday, February 21, 2025 6:25 AM IST
കൊല്ലം: വടക്കേവിള വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവത്തിന് 23ന് കൊടിയേറി മാര്‍ച്ച് നാലിന് ആറാട്ടോടെ സമാപിക്കും. 23ന് രാവിലെ എട്ടിനും ഒന്‍പതിനും ഇടയിൽ ക്ഷേത്രം തന്ത്രി കുമരകം ജിതിന് ഗോപാലിന്റെയും മേല്‍ശാന്തി മഹേഷ് സുബ്രഹ്മമണ്യത്തിന്റെയും മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 9.30ന് കാപ്പ്കെട്ടി തോറ്റംപാട്ട്, 8.40ന് കൊടിയേറ്റ്.
24ന് രാത്രി ഏഴിന് ഭദ്രകാളിക്ക് കളമെഴുത്തും പാട്ടും, രാത്രി 7.15ന് നൃത്തസന്ധ്യ. 25ന് രാവിലെ 10 ന് കാര്യസിദ്ധിപൂജ, വൈകിട്ട് 6.50ന് അഷ്ടനാഗപൂജ, രാത്രി ഏഴിന് സോപാനനൃത്തം.
26ന് വൈകുന്നേരം ആറിന് പുഷ്പാഭിഷേകം, രാത്രി 9.30 മുതല്‍ ശിവരാത്രി വ്രതവും പന്ത്രണ്ടായിരം സംഖ്യ പഞ്ചാക്ഷരി മന്ത്രാര്‍ച്ചനയും ശിവലിംഗനിമഞ്ജനവും.
27ന് രാവിലെ 11 ന് അയത്തില്‍ പ്രസാദും സംഘവും അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ഏഴിന് തിരുവാതിരയും കൈകൊട്ടിക്കളിയും കോല്‍ക്കളിയും രാത്രി 8.30 ന് ഉത്സവ വിളംബര ഗജഘോഷയാത്രയും അഷ്ടമംഗല്യ താലപ്പൊലിയും, 9.45 നും 10.10നും മധ്യേ തൃക്കല്യാണം.
28ന് രാവിലെ 11.30 ന് വടക്കുംപുറത്ത് ഗുരുതി, വൈകിട്ട് 5.30ന് ഭദ്രദീപം തെളിയിക്കല്‍, 6.30ന് ചന്ദ്രപ്പൊങ്കല്‍.
മാര്‍ച്ച് ഒന്നിന് രാവിലെ 10 ന് ഉത്സവബലി, 12 ന് ഉത്സവബലി ദര്‍ശനം, രാത്രി ഏഴിന് ഭരതനാട്യമാര്ഗം, രാത്രി 8.30 മുതല്‍ അഷ്ടമംഗല്യ താലപ്പൊലിയുംകെട്ടുകാഴ്ചയും. മാര്‍ച്ച് രണ്ടിന് രാത്രി 7.30 ന് തോറ്റുപാട്ട്. മാര്‍ച്ച് മുന്നിന് രാത്രി 7.30 ന് നൃത്തസന്ധ്യ, 9.30 ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്. 10 ന് പള്ളിവേട്ട ആരംഭം.
മാര്‍ച്ച് മൂന്നിന് വൈകിട്ട് 5ന് പ്ലേബാക്ക് സിംഗര്‍ മത്തായി സുനിലും ബൈജു മലനടയും അവതരിപ്പുക്കുന്ന പാട്ട് പുര, 6ന് കെട്ടുകാഴ്ച, രാത്രി 10 മുതല്‍ ആറാട്ടുബലി, ആറാട്ട് പുറപ്പാട്, ആറാട്ടെഴുന്നള്ളത്ത്, കൊടിയിറക്കം, മംഗളപൂജ, വടക്കുംപുറത്ത് ഗുരുതിദര്പ്പണം എന്നീ പരിപാടികളോടെ നടക്കും.
ഉത്സവത്തോട് അനുബന്ധിച്ച് എല്ലാ ദിവസവും ക്ഷേത്രത്തില്‍ പറസമര്‍പ്പണം, രാവിലെ 7.30 ന് കഞ്ഞിസദ്യ, തോറ്റംപാട്ട്, 12.30 ന് അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി എ. അനീഷ്കുമാര്‍ അറിയിച്ചു.