ഗാന്ധിഭവനിൽ സാമൂഹ്യനീതി ദിനം ആചരിക്കും
1516021
Thursday, February 20, 2025 5:40 AM IST
പത്തനാപുരം: ഗാന്ധിഭവന്റേയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 20 ന് രാവിലെ 11 ന് പത്തനാപുരം ഗാന്ധിഭവനിൽ സാമൂഹ്യനീതി ദിനം ആചരിക്കും. ചടങ്ങ് ജില്ലാ ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആർ. ജിഷ മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ അധ്യക്ഷത വഹിക്കും.
വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, മുൻ ജില്ലാ സാമൂഹ്യനീതി ഓഫീസറും ഗാന്ധിഭവൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി. മോഹനൻ, ജനറൽ ഡയറക്ടർ സന്തോഷ് ജി. നാഥ് എന്നിവർ പ്രസംഗിക്കും.