വീട്ടില്‍നിന്നു കഞ്ചാവ് പിടികൂടി
1516002
Thursday, February 20, 2025 5:26 AM IST
പേരൂര്‍ക്കട: വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ടുകിലോ കഞ്ചാവ് പൂജപ്പുര പോലീസ് പിടികൂടി. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. തമലം മഠത്തിങ്കല്‍ കിഴക്കേക്കര പുത്തന്‍വീട്ടില്‍ സുഭാഷ് കുമാര്‍ (42), തിരുമല വിജയമോഹിനി മില്ലിനുസമീപം മലയത്ത് മേലേവീട്ടില്‍ സുബിന് (32), വഞ്ചിയൂര്‍ മാതൃഭൂമി റോഡ് വടക്കേ ചമ്പടി വീട്ടില്‍ വരുണ്‍ (37) എന്നിവരാണ് അറസ്റ്റിലായത്. സുഭാഷിന്റെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂജപ്പുര സിഐ പി. ഷാജിമോന്‍, എസ്ഐ സുധീഷ്, സിപിഒമാരായ സതീഷ്, വിനോദ്, ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.