ശുചിമുറി മാലിന്യം ഒഴുകുന്നത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1516354
Friday, February 21, 2025 6:17 AM IST
കൊല്ലം: ആര്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്ര ഭൂമിയിൽ തീർഥാടകർക്ക് ഉപയോഗിക്കുന്നതിനായി നിർമിച്ചിരിക്കുന്ന ശുചിമുറികളിലെ മാലിന്യം സ്വകാര്യവസ്തുവിൽ ഒഴുകിയെത്തുകയാണെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് കമ്മീഷൻ അംഗം വി. ഗീത നിർദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.
ശബരിമല തീർഥാടനകാലത്താണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നാണ് ആര്യങ്കാവ് സ്വദേശി ചാണ്ടിയുടെ പരാതി. ലക്ഷകണക്കിനാളുകൾ ഉപയോഗിക്കുന്ന ശുചിമുറികളിലെ മാലിന്യം ഒഴുകിയെത്തുന്നതു മൂലം കൃഷിനാശംസംഭവിച്ചതായും പരാതിക്കാരൻ പറയുന്നു. സെപ്റ്റിക് ടാങ്ക് നിർമാണത്തിലെ അപാകത കാരണമാണ് ദുരവസ്ഥ ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.