കഠിന തടവിന് ശിക്ഷിച്ചു
1516017
Thursday, February 20, 2025 5:40 AM IST
കൊല്ലം: ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് 38 വര്‍ഷവും ആറ് മാസവും കഠിനതടവും വിധിച്ചു.
രണ്ടാംകുറ്റി വയലില്‍ പുത്തന്‍വീട്ടില്‍ നാസറിനെയാണ് കൊല്ലം അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്.38 വര്‍ഷം കഠിനതടവിന് പുറമെ 1.80 ലക്ഷം രൂപ പിഴയും അടയ്ക്കണം.
പിഴ ഒടുക്കിയില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ആർ. സരിത ഹാജരായി.