കാടുകയറിയ പ്രദേശങ്ങൾ വൃത്തിയാക്കണമെന്ന ആവശ്യം ശക്തമായി
1516010
Thursday, February 20, 2025 5:35 AM IST
ചവറ: കെഎംഎംഎൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റെയിൽവേ ക്രോസും പരിസരവും കാട് കയറിയ നിലയിലാണ്. ഇടപ്പള്ളിക്കോട്ട - പള്ളിമുക്ക് മുതൽ കൊതുമുക്ക് വരയുള്ള റെയിൽവേ ക്രോസി െന്റ ഇരുവശത്തേയും വീട്ടുകാരാണ് കാട് കയറിയതുമൂലം ബുദ്ധിമുട്ടുന്നത്.
കാട് കയറിയ ഭാഗങ്ങളിൽ നിന്ന് തെരുവ് നായ ശല്യവും, ഇഴ ജന്തുശല്യവും ഉണ്ടാകുന്നതായി പ്രദേശവാസികൾ പറയുന്നു. ബന്ധപ്പെട്ട കമ്പനി അധികൃതർ കാടുകയറിയ പ്രദേശങ്ങൾ വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.