കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി
1516356
Friday, February 21, 2025 6:25 AM IST
കുളത്തൂപ്പുഴ:കോൺഗ്രസ് കുളത്തുപ്പുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തുപ്പുഴ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച മാർച്ച് കുളത്തൂപ്പുഴ വില്ലേജ് ഓഫീസിനു മുന്നിലെത്തി.
കുളത്തൂപ്പുഴ കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം. സൈനബാ ബീവി അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം അഡ്വ. സൈമൺ അലക്സ് ഉദ്ഘാടനം നിർവഹിച്ചു,
എ.എസ്. നിസാം, ഷീല സത്യൻ, സിസിലി ജോബ്, റീന ഷാജഹാൻ, സക്കറിയ, സണ്ണി ഏബ്രഹാം, ഡാലിബാബു, തങ്കപ്പൻ, സജിൻനാസർ, സുരേഷ് കുമാർ, രമേശ്,ഷാനവാസ്, സാം നെല്ലിമൂട്, രാജു ജയിംസ്, സുബ്ബയ്യ, റജീന തുടങ്ങിയവർ പ്രസംഗിച്ചു.