കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
1516365
Friday, February 21, 2025 6:25 AM IST
കൊല്ലം: ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റര്‍ പാല് ഉത്പാദന ശേഷിയുള്ള രണ്ട് മുതല്‍ 10 വയസ് വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗര്‍ഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തില്‍ കൂടുതല്‍ ഗര്‍ഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താം.
മൂന്ന് വര്‍ഷ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് 3,319 രൂപയും എസ് സി-എസ്ടി വിഭാഗത്തിന് 1,892 രൂപയുമാണ് വിഹിതം.
ഉടമകള്‍ക്ക് അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷക്കും അര്‍ഹതയുണ്ടാകും. 65,000 രൂപ വരെ മതിപ്പ് വിലയുള്ള ഉരുവിനു പരമാവധി അഞ്ച് ലക്ഷം രൂപയാണ് വ്യക്തിഗത അപകട പരിരക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു തദ്ദേശ സ്ഥാപനത്തിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടണം.