ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സ്വന്തം കെട്ടിടത്തിന് പദ്ധതി നടപ്പാക്കും: എന്‍.കെ. പ്രേമചന്ദ്രന്
1516350
Friday, February 21, 2025 6:16 AM IST
കൊല്ലം: ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനവും നടത്തിപ്പിനായി രൂപീകരിച്ച ദിശയുടെ ജില്ലയിലെ അവലോകന സമിതി യോഗവും നടത്തിയശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായി നല്കുന്ന 55 ലക്ഷം പ്രയോജനപ്പെടുത്തി നിര്‍മാ നടത്താനാണ് പദ്ധതി. സ്വന്തമായി കെട്ടിടമില്ലാത്ത 170 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കും. കെട്ടിട നിര്‍മ്മാണത്തിനായി പഞ്ചായത്തുകളുടെ പേരില്‍ സ്വന്തമായി അഞ്ചു സെന്റ് ഭൂമി ഉണ്ടാകണമെന്നാണ് വ്യവസ്ഥ. സ്വന്തമായി കെട്ടിടമില്ലാത്ത ജനകീയ ആരോഗ്യ കേന്ദ്രങ്ങളുളള പഞ്ചായത്തുകള്‍ സ്വന്തമായി അഞ്ച് സെന്റ് സ്ഥലം കണ്ടെത്തി ദേശീയ ആരോഗ്യ ദൗത്യത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന 55 ലക്ഷം പ്രയോജനപ്പെടുത്താൻ സഹകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
സ്വന്തമായി കെട്ടിടമില്ലാത്ത കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി കെട്ടിട നിര്‍മാണത്തിന് നല്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയും ജില്ലയില്‍ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വന്തമായി സ്ഥലം കണ്ടെത്തി അറിയിച്ചിട്ടുളള 77 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിട നിര്‍മാണത്തിനുളള നടപടി ആരംഭിച്ചിട്ടുണ്ട്.
93 കേന്ദ്രങ്ങളുടെ നിര്മാത്തിനാവശ്യമായ സ്ഥലം അടിയന്തരമായി കണ്ടെത്തിയാല്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കാൻ കഴിയും. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 3.2 കോടി ചെലവഴിച്ച് കുളത്തൂപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില നിര്‍മാ ണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ ശ്രമഫലമായി കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് ലഭിച്ച 75 ലക്ഷം മുടക്കിയുളള രണ്ടാം നിലയുടെ നിര്‍മാ
ണം ജൂണില്‍ പൂര്‍ത്തീകരിക്കുമെന്നും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.ആര്യങ്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിനായി കേന്ദ്ര ഫണ്ടില്‍ നിന്ന് 1.43 കോടി അനുവദിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ദിശാ തീരുമാനപ്രകാരം 40 അങ്കണവാടികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 18 അങ്കണവാടികളുടെ നിര്‍മാണം പുരോഗമിച്ചു വരുന്നു. സ്വന്തമായി സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് മറ്റ് അങ്കണവാടികളുടെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയാത്തതെന്ന് യോഗം വിലയിരുത്തി. അടിയന്തരമായി സ്ഥലം കണ്ടെത്തി പദ്ധതിയിലുള്‍പ്പെടുത്തി പരമാവധി അങ്കണ
വാടികള്ക്ക് കെട്ടിടം നിര്‍മി ക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ യോഗത്തില്‍ ധാരണയായി.
ജില്ലയിലെ 27 കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനെ സംബന്ധിച്ച് യോഗം അവലോകനം ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ദിശാ യോഗത്തിന്റെ ഗൗരവവും പ്രാധാന്യവും കണക്കിലെടുത്ത് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുവാന്‍ ചുമതലയുളള വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ദേവീദാസ്നിര്ദേശിച്ചു.
എന്‍.കെ. പ്രേമചന്ദ്രന് എംപി, ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് , കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രതിനിധി ചിറ്റുമൂല നാസര്‍, പ്രോജക്ട് ഡയറക്ടറുടെ ചുമതലയുളള ജെ.ആര്. ലാല്‍കുമാര്‍, ജില്ലയിലെ വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.