ഷട്ടിൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് തുടങ്ങി
1516371
Friday, February 21, 2025 6:29 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സ്പോർട്ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഷട്ടിൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് തുടങ്ങി. പട്ടത്താനം നാസ ബാഡ്മിന്റൺ കോർട്ടിൽ ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ഭാരവാഹികളായ രാജീവ് ദേവലോകം, ധീരജ് രവി, സിപിഎം ഏരിയ കമ്മിറ്റിയംഗം എസ്.ആർ. രാഹുൽ, ലോക്കൽ സെക്രട്ടറി ബി.സുനിൽകുമാർ, പങ്കജാക്ഷൻ പിള്ള, ഷാനവാസ്, ജഗദൻപിള്ള എന്നിവർ പങ്കെടുത്തു.
ഫെതർ വിഭാഗം ഡബിൾസ് മത്സരത്തിൽ എസ്. ആയുഷ്, പി. ആര്യൻഎന്നിവരുടെ ടീം ജേതാക്കളായി. ചാന്പ്യൻഷിപ്പ് ഇന്ന് സമാപിക്കും.