പ്രേം നസീർ പുരസ്കാരം സമ്മാനിച്ചു
1516000
Thursday, February 20, 2025 5:26 AM IST
തിരുവനന്തപുരം: പ്രേംനസീന്റെ സ്മരണാർഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് സമ്മാനിച്ചു. പ്രേംനസീറിനന്റെ ജന്മനാടായ ചിറയിൻകീഴിലെ ശാർക്കര മൈതാനത്തു നടന്ന പ്രേംനസീർ സ്മൃതി സായാഹ്നം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് പഞ്ചായത്ത് നൽകുന്ന ഒരു ല്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയതാണ് പ്രേംനസീർ പുരസ്കാരം. അടൂർ പ്രകാശ് എംപി പ്രശസ്തി പത്രം കൈമാറി.
എംഎൽഎ മാരായ വി.ശശി, അഡ്വ. വി. ജോയി, ഒ.എസ്. അംബിക, മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ, സാഹിത്യകാരൻ ഭാസുരചന്ദ്രൻ, അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ. സുഭാഷ്, കൺവീർ അഡ്വ. എസ്.വി. അനിലാൽ എന്നിവർ പങ്കെടുത്തു.