പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
1515997
Thursday, February 20, 2025 5:26 AM IST
നെടുമങ്ങാട്: ആനാട് കുളവിയോട് സ്വദേശി സർജനെ മാരകമായി തലയ്ക്കു അടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതി കിച്ചു (25 )വിനെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10ന് രാത്രിയിലായിരുന്നു സംഭവം.
നിരവധി കേസുകളിൽ പ്രതിയായ കിച്ചുവിനെ നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ്. അരുണിന്റെ നേതൃതത്തിൽ വലിയമല സിഐ പ്രമോദ് കൃഷ്ണൻ, പോലീസുകാരായ ഷാജി, ഷിലു, ജസീൽ, ദീപു, നിസാറുദീൻ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. ഇയാളെ നെടുമങ്ങാട് എസ്സി/എസ്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.