വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം
1515816
Thursday, February 20, 2025 12:44 AM IST
ചാത്തന്നൂർ : പാരിപ്പപ്പള്ളി ദേശീയ പാതയിൽ ഉണ്ടായ വാഹാനാപകടത്തിൽ യുവാവ് മരിച്ചു. ചിറയൻകിഴ് അഴൂർ ആര്യാട്ട് വീട്ടിൽ എ.ആർ.രഞ്ജിത്ത് (40) ആണ് മരിച്ചത്. കെട്ടിയത്തെ ഹോട്ടലിൽ ജീവനക്കാരൻ ആയിരുന്നു. രാവിലെ ജോലിയ്ക്കു പോകുമ്പോൾ പാരിപ്പള്ളി ശ്രീരാമപുരം പെട്രോൾ പമ്പിന് മുൻവശത്ത് വച്ചായിരുന്നു അപകടം. പാരിപ്പള്ളി ഭാഗത്തേയ്ക്കുപോയ ട്രക്കുമായി രഞ്ജിത്തിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
മഞ്ഞും പൊടിയും മൂലം കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്ന് കരുതുന്നു. രഞ്ജിത്ത് സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. പരേതനായ കൃഷ്ണൻ കുട്ടി നായരുടെ മകനാണ്. മാതാവ്: രാജേശ്വരി അമ്മ. ഭാര്യ: രേവതി. മകൾ: ഒന്നര വയസുള്ള കൃഷ്ണ, സഹോദരൻ: രാകേഷ്. പാരിപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.