മലയോരത്ത് ശക്തമായ കാറ്റ്; പലയിടങ്ങളിലും വൻ നാശനഷ്ടം
1546028
Sunday, April 27, 2025 7:29 AM IST
വെള്ളരിക്കുണ്ട്: മലയോരത്ത് ഇന്നലെ വൈകിട്ട് വേനൽമഴയ് ക്കൊപ്പം ആഞ്ഞടിച്ച ശക്തമായ കാറ്റിൽ പലയിടങ്ങളിലും വ്യാപക നാശം. നാട്ടക്കല്ലിൽ ഹൈക്കോടതി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള ഫാമിലെ നിരവധി റബർ മരങ്ങൾ കാറ്റിൽ കടപുഴകി. ഫാമിലെ പുകപ്പുര ഭാഗികമായി തകർന്നു. പി.വി.രവീന്ദ്രൻ, തോമസ് തയ്യിൽ എന്നിവരുടെ പുരയിടങ്ങളിലും അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റ് നാശം വിതച്ചു.