കോൺഗ്രസ് ആദരാഞ്ജലി അർപ്പിച്ചു
1545513
Saturday, April 26, 2025 1:51 AM IST
ചിറ്റാരിക്കാൽ:പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരി തെളിച്ച് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷതവഹിച്ചു.
ഡിസിസി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി മെംബർ കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, ടോമി പ്ലാച്ചേരി, ബ്ലോക്ക് പ്രസിഡന്റ് ജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, മാത്യു പടിഞ്ഞാറയിൽ, മാത്യു സെബാസ്റ്റ്യൻ, ജോസ് കുത്തിയോട്ടിൽ, അഗസ്റ്റിൻ ജോസഫ്, തോമസ് മാത്യു, സെബാസ്റ്റ്യൻ പൂവത്താണി, ഗോപാലകൃഷ്ണൻ, ബെന്നി കോഴിക്കോട്, ഡൊമിനിക്, ബാബു, ജോണി എന്നിവർ സംബന്ധിച്ചു.