കേന്ദ്രസര്‍വകലാശാലാ കലോത്സവം: സ്കൂള്‍ ഓഫ് എഡ്യൂക്കേഷന്‍ കിരീടം
1545199
Friday, April 25, 2025 1:53 AM IST
പെരിയ: കേന്ദ്രസര്‍വകലാശാലാ കലോത്സവം കങ്കാമ 2025ല്‍ 266 പോയിന്റോടെ കലാകിരീടം കരസ്ഥമാക്കി സ്കൂള്‍ ഓഫ് എഡ്യൂക്കേഷന്‍. 147 പോയിന്റോടെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് റണ്ണറപ്പായി.
സ്കൂള്‍ ഓഫ് മെഡിസിന് ആന്റ് പബ്ലിക് ഹെല്‍ത്തിലെ അനില്‍ സ്റ്റേജിതര വിഭാഗത്തിലും സ്കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചറിലെ മണികണ്ഠന് സ്റ്റേജ് മത്സരങ്ങളിലും വ്യക്തിഗത ചാമ്പ്യന്മാരായി.
സമാപന ചടങ്ങ് സിനിമാതാരം അശ്വിന് പി.ജോസ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രഫ.രാജേന്ദ്ര പിലാങ്കട്ട അധ്യക്ഷതവഹിച്ചു.
കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കെ.ശ്രാവണ, സ്റ്റുഡന്റ്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.വിഷ്ണുപ്രസാദ്, ജനറല്‍ സെക്രട്ടറി എന്‍.വി.അബ്ദുള്‍ സഹദ്, വൈസ് പ്രസിഡന്റ് മല്ലേഷ് എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ആയിഷ അയൂബ് സ്വാഗതവും ഫൈന്‍ ആര്‍ട്സ് സെക്രട്ടറി റീതു രവീന്ദ്രന് നന്ദിയും പറഞ്ഞു.