കെഎല്ഇഒ തദ്ദേശ ജീവന സംരക്ഷണയാത്ര 12 മുതല്‍
1546022
Sunday, April 27, 2025 7:29 AM IST
കാഞ്ഞങ്ങാട്: കേരളത്തിലെ പഞ്ചായത്തുകളില്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ധൃതിപിടിച്ച് കെ-സ്മാര്‍ട്ട് സംവിധാനം നടപ്പാക്കിയതുമൂലം പൊതുജനങ്ങളും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണെന്ന് കേരള ലോക്കല്‍ സെല്‍ഫ് ഗവ. എംപ്ലോയീസ് ഓര്ഗനൈസേഷന് ജില്ലാ നേതൃസംഗമം വിലയിരുത്തി. മെയ് 12 മുതല്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തുന്ന തദ്ദേശ ജീവന സംരക്ഷണയാത്ര വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
കാഞ്ഞങ്ങാട് എലൈറ്റ് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ കെ.സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ദീപമോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാ ട്രഷറര്‍ ബിനു വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി പി.ജയരാജന്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം മുരളീധരന്, സംസ്ഥാന സമിതി അംഗം ജോജോ അലക്സ്, ജില്ലാ സെക്രട്ടറി എസ്.എന്‍.സിന്ധു, ശ്രീജിത് മേലത്ത്, എം.മധു, വിശ്വരാജ് പുതിയകണ്ടം, അബ്ദുള്‍ ബഷീര്‍ പാറത്തോട് എന്നിവര്‍ പ്രസംഗിച്ചു.