ബാലപ്രബോധിനി ശില്പശാല സമാപിച്ചു
1545521
Saturday, April 26, 2025 1:51 AM IST
പെരിയ: ഗോകുലം ഗോശാലയിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഒൻപതുദിവസത്തെ ബാലപ്രബോധിനി ശില്പശാല സമാപിച്ചു. സമാപനദിനത്തിൽ ജൂനാ അഖാഡയിൽ നിന്നുള്ള മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി.
ഗോശാല സ്ഥാപകൻ വിഷ്ണുപ്രസാദ് ഹെബ്ബാർ അധ്യക്ഷത വഹിച്ചു. സ്വാമിനി അവന്തിക ഭാരതി, ചിന്മയ മിഷനിലെ സ്വാമി ശാശ്വതീകാനന്ദ, കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ദു പി.അൽഗൂർ, സിനിമാതാരം സന്തോഷ് കീഴാറ്റൂർ എന്നിവർ കുട്ടികളുമായി സംവദിച്ചു.
വയലിൻ വാദക ഗംഗ ശശിധരന്റെ വയലിൻ ഫ്യൂഷൻ പരിപാടിയും നടന്നു. ശില്പശാലയുടെ ഭാഗമായി മജീഷ്യൻ സുധീർ മാടക്കത്ത് നടത്തിയ ലഹരിവിരുദ്ധ ഇന്ദ്രജാല പ്രദർശനവും ശ്രദ്ധേയമായി.