സീനിയർ സിറ്റിസൺസ് ഫോറം യോഗം
1546020
Sunday, April 27, 2025 7:29 AM IST
പാലാവയൽ: സീനിയർ സിറ്റിസൺസ് ഫോറം പാലാവയൽ യൂണിറ്റ് വാർഷിക പൊതുയോഗം യൂണിറ്റ് പ്രസിഡന്റ് എൻ.എം.ദേവസ്യ നരിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. സി.ജെ.ചെറിയാൻ ചെമ്പകത്തിനാൽ, എ.വി.ത്രേസ്യാമ്മ അരീക്കാട്ട്, ബേബി കോഴിക്കോട്ട്, യോഹന്നാൻ പനച്ചിയിൽ, കുര്യാച്ചൻ തെരുവംകുന്നേൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജൈവകർഷക അവാർഡ് ജേതാവ് ജോയി പെരുമാട്ടിക്കുന്നേലിനെ ജോസഫ് കൊച്ചുപറമ്പിൽ പൊന്നാടയണിച്ച് ആദരിച്ചു.