ആരോഗ്യ സെമിനാര്‍ നടത്തി
1545515
Saturday, April 26, 2025 1:51 AM IST
കാലിക്കടവ്: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷം, ലോക മലമ്പനി ദിനചാരണം എന്നിവയോടനുബന്ധിച്ചു നടത്തിയ ആരോഗ്യസെമിനാര് ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍.സരിത ഉദ്ഘാടനം ചെയ്തു.
ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. വി.അരുണ്‍ അധ്യക്ഷതവഹിച്ചു. ജില്ലാ വെക്ടര്ബോണ് ഡിസീസ് കണ്ട്രോള് ഓഫീസര്‍ എന്‍.എ.ഷാജു, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ചന്ദ്രന്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.പി.ഹസീബ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും നീലേശ്വരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത് സി.ഫിലിപ്പ് നന്ദിയും പറഞ്ഞു.