എംഡിഎംഎയും കഞ്ചാവും പിടികൂടി
1546025
Sunday, April 27, 2025 7:29 AM IST
കാഞ്ഞങ്ങാട്: ലഹരിമരുന്നുകൾക്കെതിരായ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഹോസ്ദുർഗ് പോസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ അജാനൂർ കടപ്പുറത്തെ നൗഷാദിന്റെ വീട്ടിൽനിന്ന് 1.79 ഗ്രാം എംഡിഎംഎയും 5.95 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചു.
പോലീസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. മുറിയനാവിയിലെ ഷാജഹാൻ അബൂബക്കറിന്റെ വീട്ടിൽ അയയിലിട്ട പാന്റിലും സോക്സിലുമായി സൂക്ഷിച്ചിരുന്ന 3.61 ഗ്രാം എംഡിഎംഎ പിടികൂടി. ഇയാളെയും കണ്ടെത്താനായിട്ടില്ല.