ഭീകരവാദവിരുദ്ധ പ്രതിജ്ഞയെടുത്തു
1546021
Sunday, April 27, 2025 7:29 AM IST
ഇരിയ: പഹൽഗാമിൽ ഭീകരവാദികളുടെ വെടിയേറ്റു മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ട് കോടോം ബേളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിയ ടൗണിൽ മെഴുകുതിരികൾ തെളിയിച്ച് ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു.
ഭീകരവാദികളെ എത്രയുംവേഗം പിടികൂടണമെന്നും നിഷ്കളങ്കരുടെ രക്തത്തിന് പകരം ചോദിക്കണമെന്നും കോൺഗ്രസ് കമ്മിറ്റിആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണൻ ബാലൂർ, ബളാൽ ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, കോട്ടച്ചേരി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് കുഞ്ഞിരാമൻ അയ്യങ്കാവ്,നാരായണൻ ചെന്തളം, ശശി ലാലൂർ, രാമകൃഷ്ണൻ വയമ്പ്, ജോസ് ചെരിപ്പോടൽ എന്നിവർ നേതൃത്വം നല്കി.